മോഡി അനുകൂലികള്‍ യോഗം ബഹിഷ്‌കരിച്ചു

ഭോപ്പാല്:| WEBDUNIA|
വെള്ളിയാഴ്‌ച മധ്യപ്രദേശിലെ ഭോപ്പാലില്‍ ആരംഭിച്ച ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് യോഗം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ അനുകൂലിക്കുന്നവര്‍ ബഹിഷ്‌കരിച്ചു.

ഈ വര്‍ഷം അവസാനം ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. മോഡിക്കെതിരെയുള്ള വിമത പ്രവര്‍ത്തനങ്ങള്‍ ഗുജറാത്തില്‍ സജീവമാണ്.

ഇന്തോ യു.എസ് ആണവ കരാറിനെ തുടര്‍ന്ന് ഇടതുപക്ഷവും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഉടലെടുത്ത ഭിന്നത മുതലാക്കുന്നതിനും രാം സേതു വിഷയത്തിനു മേല്‍ പാര്‍ട്ടി സ്വീകരിക്കേണ്ട തന്ത്രങ്ങളും എക്സിക്യൂട്ടിവ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇതിനു പുറമെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ എങ്ങനെയാണ് നേരിടേണ്ടതെന്നും എക്സിക്യൂട്ടിവ് യോഗം ചര്‍ച്ച ചെയ്യും. 11 വര്‍ഷത്തിനു ശേഷമാണ് ഭോപ്പാലില്‍ ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് യോഗം നടക്കുന്നത്.

എക്സിക്യൂട്ടിവ് യോഗത്തില്‍ വാജ്‌പേയ് പങ്കെടുക്കുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :