മോഡി രാജ്യത്തിനാപത്താണെന്ന് ശരദ് പവാര്‍

ജാല്‍ന| WEBDUNIA| Last Modified തിങ്കള്‍, 31 മാര്‍ച്ച് 2014 (10:26 IST)
PTI
വിഡ്ഡിത്തം പറയുന്ന നരേന്ദ്ര മോഡിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി ചികിത്സിക്കണമെന്നും മോഡി രാജ്യത്തിന് ആപത്താണെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര് പറഞ്ഞതായി മാധ്യമങ്ങള്‍‍.

എന്‍സിപി സ്ഥാനാര്‍ഥി വിജയ് ബാംബ്‌ലെയുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പവാര്‍. സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വഹിച്ച ത്യാഗങ്ങളെക്കുറിച്ച് മോഡിക്ക് ഒന്നുമറിയില്ലെന്നും പവാര്‍ പറഞ്ഞു.

സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസിന്റെ സംഭാവനയെക്കുറിച്ച് മോഡിക്ക് അറിയില്ല്ലെന്നും കോണ്‍ഗ്രസിന്റെ ആശയം കൊണ്ടാണ് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതെന്നും പവാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്നാണ് മോഡി പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ മോഡിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :