മേഘാലയയില്‍ വെടിവെപ്പ്; രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

മേഘാലയ| WEBDUNIA|
PRO
PRO
മേഘാലയയില്‍ നുഴഞ്ഞുകയറ്റക്കാര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിയിലെ തെക്ക് പടിഞ്ഞാറ് ഖാസി ഹില്‍സ് ജില്ലയിലാണ് വെടിവെപ്പ് നടന്നത്.

ഷില്ലോംഗില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെ ബംഗ്ളി ഏരിയയിലെ കേട്ടകോണ അതിര്‍ത്തി പോസ്റ്റിലാണ് നുഴഞ്ഞുകയറ്റക്കാര്‍ ആക്രമണം നടത്തിയത്. അത്യാധുനിക ആയുധങ്ങളാണ് നുഴഞ്ഞുകയറ്റക്കാര്‍ ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു.

ചൊവ്വാഴ്ച തെക്കന്‍ ഗാരോഹില്‍സ് ജില്ലയില്‍ നുഴഞ്ഞുകയറ്റക്കാര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :