മുസ്ലീങ്ങള്‍ക്ക് സ്ഥലം കൊടുക്കരുതെന്ന് പ്രവീണ്‍ തൊഗാഡിയ

അഹമ്മദാബാദ്| WEBDUNIA|
PRO
PRO
ഹിന്ദുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് മുസ്ലീങ്ങള്‍ സ്ഥലം വാങ്ങിക്കൂട്ടുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ നടത്തിയ പ്രസംഗം വിവാദമാകുന്നു. ഗുജറാത്തിലെ ഭവ്‌നഗറില്‍ ഒരു മുസ്ലീം വ്യാപാരി വാങ്ങിയ വീട് ഉപരോധിക്കാന്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയതായിരുന്നു തൊഗാഡിയ.

വീട് ഒഴിഞ്ഞുപോകാന്‍ ഗൃഹനാഥന് 48 മണിക്കൂറാണ് തൊഗാഡിയ നല്‍കിയ സമയം. എന്നിട്ടും വീടൊഴിഞ്ഞില്ലെങ്കില്‍ ബലമായി പിടിച്ചെടുത്ത് അവിടെ ബജ്‌റംഗ്ദളിന്റെ ബോര്‍ഡ് തൂക്കാനും ആവശ്യപ്പെട്ടു. സംഭവത്തെതുടര്‍ന്ന് വീടിന് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്

ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിപ്പിക്കണമെന്നാണ് തൊഗാഡിയ ആവശ്യപ്പെട്ടിരിക്കുന്നത്. ഹിന്ദുക്കളുടെ പ്രദേശത്ത് മുസ്ലീങ്ങളെ വസ്തു വാങ്ങാന്‍ അനുവദിക്കരുതെന്നും തൊഗാഡിയ ഉപരോധത്തിനിടെ ഹിന്ദുക്കളോട് ആവശ്യപ്പെട്ടു.

ഇത്തരം സംഭവങ്ങള്‍ തടയുന്നതിന്നയി രണ്ട് മാര്‍ഗങ്ങളാണ് തൊഗാഡിയ മുന്നോട്ടുവച്ചത്. സമുദായങ്ങള്‍ തമ്മിലുള്ള വസ്തു കൈമാറ്റം തടയുന്ന ഡിസ്‌റ്റേബ്ഡ് ഏരിയ ആക്റ്റില്‍ ഭവ്‌നഗറും ഉള്‍പ്പെടുത്തുക. അല്ലെങ്കില്‍ മുസ്ലീങ്ങള്‍ വാങ്ങുന്ന ഹിന്ദുക്കളുടെ വീടുകള്‍ ബലമായി കൈയേറുകയും തുടര്‍ന്നുണ്ടാവുന്ന നിയമനടപടികള്‍ നീട്ടിക്കൊണ്ടുപോവുക തുടങ്ങിയവയാണവ.

ഹിന്ദുക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏറ്റവും പറ്റിയ സമയമാണ് തിരഞ്ഞെടുപ്പെന്നും തങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനുവേണ്ടി ബിജെപിക്കും കോണ്‍ഗ്രസിനും മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഹിന്ദുക്കള്‍ മടി കാണിക്കേണ്ട കാര്യമില്ലെന്ന് ഓര്‍മ്മിപ്പിക്കാനും തൊഗാഡിയ മറന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :