മുബൈ തീരത്ത് ചരക്കുകപ്പലിന് തീപിടിച്ചു

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
മുംബൈ തീരത്ത്‌ വിദേശ ചരക്കുകപ്പലില്‍ വന്‍ അഗ്നിബാധ. കൊളംബോയില്‍ നിന്നുള്ള എംവി ആംസ്‌റ്റര്‍ഡാം ബ്രിഡ്‌ജ് എന്ന കപ്പലിലാണ്‌ തീപിടുത്തം ഉണ്ടായത്. ഉടന്‍ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കപ്പലിലുണ്ടായിരുന്ന 112കണ്ടെയ്‌നറുകളില്‍ 24 എണ്ണം അപകടകരമായ വസ്‌തുക്കള്‍ നിറച്ചതായിരുന്നു. ഇവയില്‍ 45 ടണ്ണോളം തീപിടിക്കുന്ന വസ്തുക്കളായായിരുന്നു. കപ്പലിന്റെ ഓയില്‍ ടാങ്കില്‍ 26,000 ലിറ്റര്‍ ഇന്ധനവുമുണ്ടായിരുന്നു. അതില്‍ തീപടര്‍ന്നിരുന്നെങ്കില്‍ വന്‍ദുരന്തമായേനെ.

ഇന്ത്യന്‍ തീരസംരക്ഷണസേനയുടെ കപ്പലുകളായ ഐസിജിഎസ്‌ സമുദ്ര പ്രഹരി, ഐസിജിഎസ്‌ സുഭദ്ര കുമാരി ചൗഹാന്‍, ഐസിജിഎസ്‌ സങ്കല്‍പ്‌, ഐസിജിഎസ്‌ സന്‍ഗ്രാം എന്നിവയ്‌ക്കു പുറമേ ഇന്ത്യന്‍ നേവിയുടെ രണ്ടു കപ്പലുകളും മുംബൈ പോര്‍ട്ട്‌ ട്രസ്‌റ്റിന്റെ രണ്ടു കപ്പലുകളും ഒഎന്‍ജിസിയുടെ അഞ്ചു ടഗ്ഗുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :