മുന്‍ കാമുകനെ കൊന്നു; തലയുമായി ക്ഷേത്രത്തില്‍

ഭോപാല്‍| WEBDUNIA|
PRO
PRO
മുന്‍ കാമുകനില്‍ നിന്നുള്ള ലൈംഗിക പീഡനം താങ്ങാനാവാതെ വിവാഹിതയായ സ്ത്രീ അയാളെ കഴുത്തറുത്ത് കൊന്നു. മധ്യപ്രദേശിലെ കത്നിക്ക് സമീപം ഒരു ഗ്രാമത്തിലാണ് സംഭവം. 35-കാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ സ്ത്രീയാണ് മുന്‍ കാമുകനായ ശ്യാം‌ലാല്‍ യാദവ് എന്നയാളെ കൊലപ്പെടുത്തിയത്. കൌമാരപ്രായത്തില്‍ ഇരുവരും പ്രണയത്തിലായിരുന്നു.

യാദവിന്റെ അറുത്തെടുത്ത തലയുമായി സ്ത്രീ ഒരു കിലോമീറ്റര്‍ താണ്ടി ഒരു ശിവക്ഷേത്രത്തില്‍ എത്തി. എന്നാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പെ തന്നെ ആളുകള്‍ സ്ത്രീയെ തടഞ്ഞു. തുടര്‍ന്ന് ഇവരെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി യാ‍ദവ് ഈ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. മക്കള്‍ കാണ്‍കെയും ഇടവഴിയില്‍ വച്ചുമൊക്കെയും ഇയാള്‍ അവരെ ഉപദ്രവിക്കുക പതിവായിരുന്നു. സ്ത്രീയുടെ ഭര്‍ത്താവ് മൂന്ന് വര്‍ഷം മുമ്പ്, ഒരു മോഷണക്കേസില്‍ ഉള്‍പ്പെട്ട് ജയിലിലായിരുന്നു. കുട്ടികളുടെ കാര്യങ്ങളും മറ്റും നോക്കി നടത്തേണ്ടതുകൊണ്ട് ഇവര്‍ അമ്മയോടൊപ്പം അമോഗ ഗ്രാമത്തിലേക്ക് താമസം മാറുകയും ചെയ്തു. തുടര്‍ന്നാണ് യാദവ് പീഡനം ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :