മുതിര്‍ന്ന ബിജെപി നേതാക്കള്‍ കയറിയ വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗും മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ് എന്നിവരും സഞ്ചരിച്ച വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. യന്ത്രത്തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് ഇവര്‍ യാത്ര ചെയ്ത സ്വകാര്യവിമാനം അടിയന്തിരമായി തിരിച്ചിറക്കിയത്.
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള യാത്രയിലായിരുന്നു നേതാക്കള്‍. ബാംഗ്ലൂരില്‍ നടക്കുന്ന ബിജെപി റാലിയില്‍ പങ്കെടുക്കാനാണ് ഇവര്‍ പുറപ്പെട്ടത്.