മുഖ്യവിവരാവകാശ കമ്മീഷണറായി ആദ്യ വനിത: ദീപക് സന്ധു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2013 (10:53 IST)
PTI
മുഖ്യ വിവരാവകാശ കമ്മീഷണര്‍ പദവിയിലെത്തുന്ന ആദ്യ വനിതയായി ദീപക് സന്ധു ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യ വിവരാവകാശ കമ്മീഷണറായിരുന്ന സത്യാനന്ദ മിശ്ര വിരമിച്ചതിനെത്തുടര്‍ന്നാണു ദീപക് സന്ധുവിന്റെ നിയമനം. നാലു വര്‍ഷമായി ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ സ്ഥാനത്ത് തുടരുകയായിരുന്നു ഇവര്‍.

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍, ദൂരദര്‍ശനില്‍ ഡയറക്ടര്‍ ജനറല്‍, ആള്‍ ഇന്ത്യാ റേഡിയോയില്‍ ഡയറക്ടര്‍ ജനറല്‍ എന്നീ സ്ഥാങ്ങള്‍ വഹിച്ചിട്ടുണ്ട്1967 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ഗുരിന്ദര്‍ സിങ് സന്ധുവാണ് ഭര്‍ത്താവ്. ഒരു മകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :