മുഖ്യമന്ത്രിമാരുടെ കള്ളപ്പണം നിക്ഷേപിച്ചതായി ഹസന്‍ അലി

മുംബൈ| WEBDUNIA|
PRO
PRO
കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‍ടറേറ്റ് അറസ്‌റ്റ് ചെയ്ത ഹസന്‍ അലി ഖാന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. മഹാരാഷ്ട്രയിലെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരുടെയും ചില ഉന്നത ഉദ്യോഗസ്ഥരുടെയും കള്ളപ്പണം താന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ഹസ്സന്‍ അലി വെളിപ്പെടുത്തിയിരിക്കുന്നത്.

1990 മുതല്‍ 2000വരെയുള്ള കാലയളവിനിടെയാണ് മുന്‍ മുഖ്യമന്ത്രിമാരുടെ പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചതെന്ന് ഹസന്‍ അലി പറയുന്നു. ഹവാല ഇടപാടിലൂടെയായിരുന്നു നിക്ഷേപം നടത്തിയത്.

ഹസന്‍ അലിയുടെ ഈ വെളിപ്പെടുത്തല്‍ ചൊവ്വാഴ്ച മഹാരാഷ്‌ട്ര നിയമസഭയില്‍ ബഹളത്തിനിടയാക്കി. ഇതെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. ശിവസേന, ബി ജെ പി അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി സഭയുടെ നടുത്തളത്തിലിറങ്ങി.

ഹസന്‍ അലിക്ക് യു പി എയിലെ ചില ഉന്നതരുമായി ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.

അതിനിടെ ഹസന്‍ അലിയുടെ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ്‌ ഡയറക്‍ടറേറ്റ്‌ ബുധനാഴ്ച റെയ്ഡ് ആരംഭിച്ചു. എന്നാല്‍ ഇതെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :