മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; പ്രധാനമന്ത്രിയെ കണ്ടത് വരള്‍ച്ചാ സ്ഥിതിഗതികള്‍ വിലയിരുത്താന്‍‍: ആനന്ദിബെൻ പട്ടേൽ

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് തന്നെ മാറ്റുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആനന്ദിബെന്‍ പട്ടേല്‍. വരള്‍ച്ചാ സ്ഥിതിഗതികളും നീറ്റ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം പ്രധാനമ

ഗാന്ധിനഗർ, ആനന്ദിബെൻ പട്ടേൽ, ഗുജറാത്ത് Gandhinagar, Anandhiben Patel, Gujarath
ഗാന്ധിനഗർ| rahul balan| Last Modified ബുധന്‍, 18 മെയ് 2016 (15:27 IST)
ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് തന്നെ മാറ്റുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആനന്ദിബെന്‍ പട്ടേല്‍. വരള്‍ച്ചാ സ്ഥിതിഗതികളും നീറ്റ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. എന്നാല്‍ സന്ദര്‍ശനത്തെ മാധ്യമങ്ങള്‍ വളച്ചോടിച്ചതാണെന്നും മുഖ്യമന്ത്രിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ആനന്ദിബെന്‍ പട്ടേല്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത ജനരോഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ആനന്ദിബെൻ പട്ടേലിനെ മാറ്റാന്‍ ബി ജെ പി കേന്ദ്രനേതൃത്വം ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :