മുകുള്‍ റോയി കേന്ദ്ര റയില്‍ മന്ത്രിയായി അധികാരമേറ്റു

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് കേന്ദ്ര റയില്‍‌വെ മന്ത്രിയായി ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ അശോകാ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പശ്ചിമ ബംഗാളില്‍ നിന്നുള്ള എം പിയായ മുകുള്‍ റോയി കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രിയായിരുന്നു. അതേസമയം സത്യപ്രതിജ്ഞാ ചടങ്ങില്‍ തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി പങ്കെടുത്തിരുന്നില്ല.

ട്രെയിനിലെ താഴ്ന്ന ക്ളാസുകളിലെ യാത്രനിരക്ക് കൂട്ടാനുള്ള മുന്‍ റയില്‍വെ മന്ത്രി ദിനേശ് ത്രിവേദിയുടെ ബജറ്റ് നിര്‍ദ്ദേശം മുകുള്‍ റോയ് പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ട്. സാധാരണക്കാരനു മേല്‍ അമിതഭാരമേല്‍പ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് മമത വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഉയര്‍ന്ന ക്ലാസുകളിലെ നിരക്ക് വര്‍ധന കുറയ്ക്കില്ല. പാര്‍ലമെന്റിലെ റയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മുകുള്‍ റോയി ആയിരിക്കും മറുപടി പറയുക. മമതയുടെ നിര്‍ദ്ദേശങ്ങള്‍ അതേപടി അംഗീകരിക്കുക എന്നത് മാത്രമാണ് മുകുള്‍ റോയിക്ക് ചെയ്യാനാവുക.

യാത്രാനിരക്കു കൂട്ടി റയില്‍‌വെയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ ശ്രമിച്ചതാണ് ത്രിവേദിയുടെ കസേര തെറിക്കാന്‍ കാരണമായത്. മമതയുമായി ആലോചിക്കാതെയാണ് ത്രിവേദി ബജറ്റ് തയാറാക്കിയത്.

English Summary: Trinamool leader Mukul Roy sworn in as Railways Minister.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :