മുംബൈയ്ക്ക് സംസ്ഥാന പദവി നല്‍കണമെന്ന ശോഭാ ഡേയുടെ ട്വീറ്റ് വിവാദത്തില്‍

മുംബൈ| WEBDUNIA|
PRO
PRO
മുംബൈയ്ക്ക് സംസ്ഥാന പദവി നല്‍കണമെന്ന പ്രമുഖ എഴുത്തുകാരി ശോഭാ ഡേയുടെ ട്വീറ്റ് വിവാദമായി. തെലുങ്കാനയ്ക്ക് സംസ്ഥാനപദവി നല്‍കാനുള്ള തീരുമാനം വന്ന സാഹചര്യത്തിലാണ് ശോഭാ ഡേ മുംബൈയ്ക്കും സംസ്ഥാന പദവി നല്‍കണമെന്ന് ട്വറ്ററില്‍ കുറിച്ചത്.

ശോഭാ ഡേയുടെ ട്വീറ്റര്‍ പരാമര്‍ശത്തില്‍ വളരെ രൂക്ഷമായിട്ടാണ് പല രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും പ്രതികരിച്ചത്. ആന്ധ്രപ്രദേശിനെ വിഭജിക്കാമെങ്കില്‍ എന്തുകൊണ്ട് മഹാരാഷ്ട്ര വിഭജിച്ച് മുംബൈയെ സംസ്ഥാനമാക്കികൂടെ എന്നാണ് ശോഭാ ഡേ ട്വീറ്റ് ചെയ്തത്.

സംഭവം വിവാദമായപ്പോള്‍ ശോഭാ ഡേ പ്രതികരിച്ചത് തെലുങ്കാന വാര്‍ത്ത വന്നപ്പോള്‍ തമാശയ്ക്ക് പോസ്റ്റ് ചെയ്തതാണെന്നും തന്റെ ട്വീറ്റ് കാര്യമായി എടുക്കേണ്ടതില്ലെന്നുമാണ്. മുംബൈ സംസ്ഥാനം വേണമെന്ന ആ‍വശ്യം വര്‍ഷങ്ങള്‍ക്ക് മുമ്പേ വന്നതാണെന്നും അതിനാല്‍ താന്‍ പറഞ്ഞതില്‍ പുതുമയില്ലെന്നും അവര്‍ പറഞ്ഞു.

ശോഭാ ഡേയുടെ ട്വീറ്ററിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കൊണ്ടാണ് രാജ് താക്കറെ രംഗത്തെത്തിയത്. മുംബൈ സംസ്ഥാനം രൂപീകരിക്കുക എന്നത് വിവാഹമോചനം പോലെ എളുപ്പമായിരിക്കില്ലെന്ന് അവര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്നാണ് രാജ് താക്കറെ പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :