മുംബൈയില്‍ മൊബൈലുകള്‍ ശബ്ദിച്ചില്ല

രാത്രി പത്ത് മണിയോടെയാണ് മൊബൈല്‍ ശൃംഖലകള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്
എന്നാല്‍, സ്ഫോടനത്തെ തുടര്‍ന്ന് മൊബൈല്‍ സേവന ദാതാക്കള്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിരുന്നില്ല എന്നും നിരവധി കോളുകള്‍ ഒരേസമയം വന്നതാവാം ശൃംഖലകള്‍ തടസ്സപ്പെടാന്‍ കാരണമായതെന്നും അധികൃതര്‍ അറിയിച്ചു.

രാത്രി പത്ത് മണിയോടെയാണ് മൊബൈല്‍ ശൃംഖലകള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.

മുംബൈ| WEBDUNIA|
മുംബൈയില്‍ സ്ഫോടനം നടന്ന വാര്‍ത്ത പുറത്തുവന്ന ശേഷം നഗരത്തില്‍ മൊബൈല്‍ ശൃംഖലകളുടെ പ്രവര്‍ത്തനം തകരാറിലായത് അപകടത്തെ കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കാന്‍ കാരണമായി. മുംബൈയില്‍ കഴിയുന്നവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അപകടമൊന്നും ഉണ്ടായില്ല എന്ന് ഉറപ്പുവരുത്തുന്നതിന് ഇത് താല്‍ക്കാലിക വിഘാതം സൃഷ്ടിച്ചു.

ദാദര്‍ വെസ്റ്റ്, സവേരി ബസാര്‍, ഓപെറ ഹൌസ് എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ 21 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :