മുംബൈ: പൊലീസുകാരെ വെടിവച്ച യുവാവ് പിടിയില്‍

മുംബൈ| PRATHAPA CHANDRAN| Last Modified ശനി, 7 ഫെബ്രുവരി 2009 (13:29 IST)
ഛത്രപതി ശിവാജി ടെര്‍മിനസില്‍ വച്ച് പൊലീസുകാര്‍ക്ക് നേരെ നിറയൊഴിച്ച യുവാവ് അറസ്റ്റില്‍. ശനിയാഴ്ച വെളുപ്പിനെയാണ് സംഭവം നടന്നത്.

അംബേദ്കര്‍ നഗര്‍ ചേരി നിവാസിയായ രാജു ടൊമര്‍ എന്ന യുവാവാണ് പിടിയിലായത്. ഇയാള്‍ നാടന്‍ തോക്ക് ഉപയോഗിച്ച് നടത്തിയ വെടിവയ്പില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല എന്ന് റയില്‍‌വെ പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

രാത്രി ഒരുമണിക്ക് ശേഷം റയി‌ല്‍വെ പൊലീസ് ഇയാളെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചത് എന്ന് പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ബാബു ബാപു തോംബ്രെ പറഞ്ഞു.

ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ വൈരുധ്യമുള്ളതാണെന്ന് പൊലീസ് പറയുന്നു. തന്‍റെ അച്ഛന്‍റെ മരണത്തിന് പ്രതികാരം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടതാണെന്ന് ആദ്യം പറഞ്ഞ ഇയാള്‍ പിന്നീട് സ്നേഹബന്ധത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എത്തിയതാണെന്ന് മൊഴി മാറ്റി.

നവംബര്‍ 26 ന് നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ടെര്‍മിനസിലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇവിടെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :