മുംബൈ കൂട്ടമാനഭംഗം; മുഴുവന്‍ പ്രതികളും പിടിയിലായി

ഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 26 ഓഗസ്റ്റ് 2013 (09:25 IST)
PTI
മുംബൈയില്‍ വനിതാഫോട്ടോഗ്രാഫറെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. അഞ്ചാമനെ ഞായറാഴ്ച കാലത്ത് ഡല്‍ഹിയില്‍വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സലിം അന്‍സാരിയെ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഭരത് നഗറില്‍നിന്നും പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മറ്റൊരു പ്രതിയായ കാസിം ബംഗാളി എന്നയാളെ മുംബൈ പൊലീസ് പിടികൂടിയിരുന്നു.
മാനഭംഗത്തിനിരയായ 22കാരിയായ വനിതാഫോട്ടോഗ്രാഫറുടെ നില മെച്ചപ്പെട്ടുവരുന്നുവെന്ന് ഡോക്ടറുമാര്‍ അറിയിച്ചു.

പെണ്‍കുട്ടി മാനസികവും ശാരീരികവുമായ പരുക്കുകളെ അതിജീവിച്ച്‌ വരികയാണെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു. ആഘാതത്തെ അസാമാന്യ മനോധൈര്യത്തോടെയാണ്‌ പെണ്‍കുട്ടി നേരിട്ടത്‌. ആക്രമണത്തെ അതിജീവിക്കുമെന്നും, പ്രതികള്‍ക്ക് കഠിനശിക്ഷ നല്‍കണമെന്നും, തനിക്ക്‌ ഉടന്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും പ്രാദേശിക മാസികയ്ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പെണ്‍കുട്ടി പറഞ്ഞു.

അതിവേഗത കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. പ്രതികള്‍ക്ക് പരാമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സാധിക്കുമെന്നാണ് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ അറിയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :