മാവോയിസ്‌റ്റ് നേതാവ്‌ ചെന്നൈയില്‍ അറസ്‌റ്റില്‍‍

ചെന്നൈ| WEBDUNIA|
PRO
PRO
മാവോയിസ്‌റ്റ് നേതാവിനെ ചെന്നൈയില്‍ വച്ച് പൊലീസ് അറസ്റ്റുചെയ്തു‍. മാവോയിസ്‌റ്റ് തമിഴ്‌നാട്‌ ഘടകം സെക്രട്ടറി വിവേകിനെയാണ്‌ പൊലീസ് അറസ്റ്റുചെയ്തത്.

ഷേണല്‍ നഗറില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ രക്ഷപ്പെട്ടു. ഇരുവരും കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് വിവേകിനെ പൊലീസ് പിടികൂടുന്നത്.

തമിഴ്നാട്ടിലെ ഉത്തംഗിരിയില്‍ നിന്ന് 2007ല്‍ പിടികൂടിയ മാവോയിസ്റ്റ് സംഘത്തിന്റെ പരിശീലകനാണ് വിവേക് എന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :