മാവോയിസ്റ്റ് ആക്രമണം; 9 മരണം

പട്ന| WEBDUNIA| Last Modified വെള്ളി, 22 ഓഗസ്റ്റ് 2008 (11:08 IST)
ബിഹാറിലെ റാണിഗഞ്ചില്‍ പോലീസും മാവോയിസ്റ്റ് ഗറില്ലകളും തമ്മിലുണ്ടാ‍യ ഏറ്റുമുട്ടലില്‍ ഏഴുപോലീസുകാരും ഒരു മാവോയിസ്റ്റ് ഗറില്ലയും ഒരു സമീപവാസിയും കൊല്ലപ്പെട്ടതായാണ് വിവരം.

മാവോയിസ്റ്റ് താവളത്തില്‍ അകപ്പെട്ട പോലീസുകാരെ ഗറില്ലകള്‍ ആക്രമിക്കുകയായിരുന്നു. മാവോയിസ്റ്റുകള്‍ ഒളിഞ്ഞിരിക്കുന്നതായി തെറ്റായ വിവരം നല്‍കി പോലീസുകാരെ കുടുക്കിലാക്കുകയായിരുന്നു.

തുടര്‍ന്ന് മോട്ടോര്‍ സൈക്കിളുകളിലെത്തിയ അവര്‍ പോലീസിനു നേരെ ശക്തമായ ആക്രമണം നടത്തി. പോലീസിന്‍റെ കയ്യിലുണ്ടായിരുന്ന ആയുധങ്ങളുമായാണ് മാവോയിസ്റ്റുകള്‍ കടന്നുകളഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :