മാവോയിസ്റ്റുകളെ വളര്‍ത്തുന്നത് വിദേശ ശക്തികളല്ല, അഴിമതിയാണ്: രാംദേവ്
ഗുവഹാത്തി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
രാജ്യത്തെ മാവോയിസ്റ്റുകളെ വളര്‍ത്തുന്നത് വിദേശ ശക്തികള്‍ അല്ലെന്ന് യോഗ ഗുരു ബാബരാംദേവ്. അസമില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍, ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയാണ് മാവോയിസ്റ്റുകളെ വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്ന് രാംദേവ് അഭിപ്രായപ്പെട്ടു. രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ കോര്‍പ്പറേറ്റ് ശക്തികള്‍ കൊള്ളയടിക്കുകയാണ്. ഗംഗ, ബ്രഹ്മപുത്ര നദികള്‍ക്ക് കുറുകെ ഡാമുകള്‍ കെട്ടുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് രാംദേവ് പറഞ്ഞു. ബ്രഹ്മപുത്രയ്ക്ക് കുറുകെ 148 ഡാമുകള്‍ പണിയാനാണ് നീക്കമെന്ന് അദ്ദേഹം ആരോപിച്ചു.