മാലേഗാവ്: അന്വേഷണത്തിന് ഐബി

KBJWD
മാലേഗാവ് സ്ഫോടനത്തില്‍ ലെഫ്റ്റ. കേണലിനു പങ്കുണ്ടെന്ന അനുമാനത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കേസ് അന്വേഷണത്തിന് ഇന്‍റലിജന്‍സ് ബ്യൂറോയെ നിയോഗിച്ചു. പ്രതിരോധമന്ത്രി എ കെ ആന്‍റണി വ്യക്തമാക്കിയതാണ് ഇക്കാര്യം.

മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധസേന നടത്തുന്ന അന്വേഷണം തുടരവേ തന്നെ സമാന്തര അന്വേഷണത്തിനാണ് ഐബിയെ നിയോഗിച്ചിട്ടുള്ളത്. “പോലീസും ഐബിയും അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാകും വരെ കാത്തിരിക്കാം. അന്വേഷണവുമായി സേന പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ട്.” ആന്‍റണി പറഞ്ഞു.

കേണലിന്‍റെ പങ്കിനേക്കുറിച്ച് എന്തെങ്കിലും പറയാന്‍ ആന്‍റണി തയ്യാറായില്ല. “രണ്ട് ഉത്തരവാദിത്വപ്പെട്ട ഏജന്‍സികള്‍ ല്‍കേസ് അന്വേഷിക്കുന്നുണ്ട്. സേനയും സഹായിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ എന്തെങ്കിലും പറയാന്‍ ഞാന്‍ തയ്യാറല്ല.” അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2008 (14:17 IST)
കേണലിനെ ചോദ്യം ചെയ്യുന്നതിന് സേന കഴിഞ്ഞ ദിവസം മഹാരാഷ്ട്രാ പോലീസിന് അനുമതി നല്‍കിയിരുന്നു. സെപ്തംബര്‍ 29ന് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രഗ്യാ സിംഗ് താക്കൂര്‍ എന്ന സന്ന്യാസിനിയും രണ്ട് മുന്‍ പട്ടാള ഉദ്യോഗസ്ഥരും ഉള്‍പ്പടെ ആറോളം പേര്‍ പിടിയിലായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :