മാര്‍ച്ച് പതിനഞ്ചോടുകൂടി സംസ്ഥാനത്തെ മുഴുവന്‍ ഡാന്‍സ് ബാറുകള്‍ക്കും ലൈസന്‍സ് അനുദിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രീം കോടതി

ഡാന്‍സ് ബാര്‍, മഹാരാഷ്ട്ര, സുപ്രീം കോടതി dance bar, maharashtra, supreame court
ന്യൂഡല്‍ഹി| rahul balan| Last Updated: ബുധന്‍, 2 മാര്‍ച്ച് 2016 (19:53 IST)
സംസ്ഥാനത്തെ എല്ലാ ഡാന്‍സ് ബാറുകള്‍ക്കും മാര്‍ച്ച് പതിനഞ്ചോടുകൂടി ലൈസന്‍സ് അനുവദിക്കണമെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഡാന്‍സ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച 24 നിബന്ധനകളില്‍ ഭൂരിഭാഗവും അംഗീകരിക്കാന്‍ കഴിയില്ലെന്ന ആവശ്യവുമായി ഡാന്‍സ് ബാര്‍ അസോസിയേഷന്‍ കോടതിയെ സമീപിച്ചിരുന്നു. ഇവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി പുതിയ ഉത്തരവിറക്കിയത്.

ഡാന്‍സ് ബാറുകളില്‍ സി സി ടിവികള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശവും കോടതി തള്ളി. ഇത് സ്വകാര്യതയുടെ ലംഘനമാകുമെന്ന് കോടതി വിലയിരുത്തി. പോലീസ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് കോടതിയുടെ ഉത്തരവ്. ഇതില്‍ എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം അറിയിക്കണമെന്ന് ഡാന്‍സ് ബാര്‍ അസോസിയേഷനോട് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഉത്തരവ് കര്‍ശനമായി നടപ്പാക്കാനും സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :