മാനംകാക്കല്‍: മകളെ അച്ഛന്‍ വെടിവെച്ചുകൊന്നു

ചണ്ഡീഗഡ്| WEBDUNIA|
PRO
PRO
ഹരിയാനയില്‍ മകളെ അച്ഛന്‍ വെടിവെച്ചുകൊന്നു. മാനം കാക്കല്‍ കൊലയാണ് ഇതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഭിവാനി ജില്ലയിലെ രെവാരി ഖേര ഗ്രാമത്തിലാണ് സംഭവം. റിട്ടയര്‍ഡ് ബി എസ് എഫുകാരനായ രത്തന്‍ പാല്‍ എന്നയാളാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ വെടിവെച്ചുകൊന്നത്. സംഭവശേഷം ഇയാള്‍ കടന്നുകളഞ്ഞുവെന്ന് പൊലീസ് പറഞ്ഞു.

മദ്യലഹരിയിലായിരിക്കണം ഇയാള്‍ മകളെ കൊന്നത്. മാനം കാക്കല്‍ കൊലയാണ് ഇതെന്നാണ് കരുതുന്നത്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :