മഹാരാഷ്ട്രയിലെ ഗോമാംസ നിരോധനം തുടരാമെന്ന് ബോംബെ ഹൈക്കോടതി

മഹാരാഷ്ട്രയിലെ ഗോമാംസ നിരോധനം തുടരാമെന്ന് ബോംബെ ഹൈക്കോടതി. ഗോമാംസ നിരോധനം ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയ

മഹാരാഷ്ട്ര, ഗോമാംസ നിരോധനം, ബോംബെ ഹൈക്കോടതി Maharashtra, Beef, Mumbai High Court
മഹാരാഷ്ട്ര| rahul balan| Last Updated: വെള്ളി, 6 മെയ് 2016 (12:34 IST)
മഹാരാഷ്ട്രയിലെ ഗോമാംസ നിരോധനം തുടരാമെന്ന് ബോംബെ ഹൈക്കോടതി. ഗോമാംസ നിരോധനം ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയത്. അതേസമയം, മഹാരാഷ്ട്രയ്ക്ക് പുറത്തു നിന്ന് കൊണ്ടുവരുന്ന ഗോമാംസം കൈവശം വെക്കുന്നതോ കഴിക്കുന്നതോ കുറ്റകരമല്ലെന്ന് ജസ്റ്റിസുമാരായ അഭയ് ഓക, സുരേഷ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഫിബ്രവരിയിലാണ് മഹാരാഷ്ട്രയില്‍ ഗോമാംസം നിരോധിച്ചുകൊണ്ടുള്ള ബില്ല് നിയമസഭ പാസാക്കിയത്. തുടര്‍ന്ന് രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കുകയായിരുന്നു. ബില്ലിലെ വ്യവസ്ഥ പ്രകാരം ഗോമാംസം വില്‍ക്കുന്നതും കൈവശംവെക്കുന്നതും കയറ്റുമതിചെയ്യുന്നതും ജാമ്യമില്ലാക്കുറ്റമായിരുന്നു. അഞ്ചുവര്‍ഷംവരെ തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കും. എന്നാല്‍ പോത്തിറച്ചിക്ക് നിരോധനമില്ല.

1996ലാണ് ഗോമാംസം നിരോധിച്ചുകൊണ്ടുള്ള മൃഗസംരക്ഷണ(ഭേദഗതി) ബില്‍ അന്നത്തെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടത്. കഴിഞ്ഞ 19 വര്‍ഷമായി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കാത്തുകിടക്കുകയായിരുന്നു ഈ ബില്‍. ഗോവധം നിരോധിച്ചുകൊണ്ടുള്ള നിയമം 1976ല്‍ത്തന്നെ മഹാരാഷ്ട്രയില്‍ നടപ്പാക്കിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :