മലയാളി നഴ്സുമാരെ വംശീയമായി അധിക്ഷേപിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ്

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ നിന്ന് മല്‍സരിക്കാന്‍ തയ്യാറെടുക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് നടത്തിയ പ്രസംഗം വിവാദമാകുന്നു. മലയാളി നഴ്സുമാര്‍ക്കെതിരെ വംശീയ, ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി കുമാര്‍ വിശ്വാസ് നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

മലയാളി നഴ്സുമാര്‍ കറുത്തവര്‍ ആണ് എന്നായിരുന്നു വിവാദപരാമര്‍ശം. കേരളത്തില്‍ നിന്നുള്ള കറുത്ത മെലിഞ്ഞ നഴ്സുമാരായിരുന്നു നേരത്തെ ആശുപത്രികളില്‍ ഉണ്ടായിരുന്നത്. അവരെ കാണുമ്പോള്‍ തന്നെ “സിസ്റ്ററേ” എന്ന് വിളിച്ചു പോകും. പക്ഷേ ഇപ്പോഴുള്ളത് ഉത്തരേന്ത്യയില്‍ നിന്നുള്ള സുന്ദരികളായ നഴ്സുമാരാണ്. കുളിച്ചു പെര്‍ഫ്യൂം എല്ലാം പൂശിയാണ് അവരുടെ വരവ്. അത് കാണുമ്പോള്‍ അസുഖമില്ലാത്തവര്‍ക്ക് പോലും ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ തോന്നും. ഇങ്ങനെ പോകുന്നു കുമാര്‍ വിശ്വാസിന്റെ പ്രസംഗം.

ഹിന്ദി കവിയും അധ്യാപകനുമാണ് കുമാര്‍ വിശ്വാസ് 2008ല്‍ റാഞ്ചിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൌണ്ടറി ആന്‍ഡ് ഫോര്‍ത്ത് ടെക്നോളജി സംഘടിപ്പിച്ച കാവ്യസന്ധ്യയിലായിരുന്നു ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. 2010ലാണ് എന്‍ഐഎഫ്ടി ഈ വീഡിയോ ഫെയ്സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്.

കുമാര്‍ വിശ്വാസിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വനിതാ സംഘടനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് സ്ത്രീകളെ അപമാനിക്കുന്ന സംഭവങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എ‌എപിയുടെ ദേശീയ നേതാവ് നടത്തിയ വിവാ‍ദപ്രസ്താവന പുറത്തുവന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ കുമാര്‍ വിശ്വാസിന്റെ തമാശയായി കാണണം എന്നായിരുന്നു എഎപിയുടെ പ്രതികരണം.

രാഹുലിനെതിരെ അമേഠിയില്‍ പ്രചാരണം നടത്താനെത്തിയ കുമാര്‍ വിശ്വാസ് മുസ്ലീങ്ങള്‍ക്കെതിരെ നടത്തിയ ചില പ്രസ്തവനകള്‍ കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. കുമാര്‍ വിശ്വാസിന്റെ ‘മോഡി ഭക്തി‘യും വിവാദമായി. ഹിന്ദു ദൈവങ്ങള്‍ക്കെതിരെ കുമാര്‍ വിശ്വാസ് നടത്തിയ പ്രസ്താവനകളും വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :