മരണം വിതച്ച ‘ഹിമാലയന്‍ സുനാമി‘യ്ക്കിടെ മുഖ്യമന്ത്രി സ്വിസ് യാത്രയ്ക്ക്!

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
മഹാമാരിയിലും പ്രളയത്തിലും മനുഷ്യര്‍ മരിച്ചുവീഴുമ്പോള്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ സ്വിറ്റ്സര്‍ലര്‍ഡ് യാത്രയ്ക്ക് പുറപ്പെടുന്നു. അടുത്തയാഴ്ചയാണ് മുഖ്യമന്ത്രിയുടെ സ്വിസ് സന്ദര്‍ശം എന്നാണ് റിപ്പോര്‍ട്ട്.

യാത്ര പ്രളയം ഉണ്ടായശേഷം തീരുമാനിച്ചതല്ലെന്നും മുന്‍കൂട്ടി തയാറാക്കിയ പരിപാടിയാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഭാര്യയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് യാത്രയില്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡില്‍ ഉണ്ടായിരിക്കുന്നത്. നിരവധി നദികള്‍ കരകവിഞ്ഞൊഴുകി ഗ്രാമങ്ങളും പട്ടണങ്ങളും ഒന്നാകെ വെള്ളത്തിനടിയിലാക്കിയ പ്രളയത്തെ ‘ഹിമാലയന്‍ സുനാമി‘ എന്നാണ് ബഹുഗുണ വിശേഷിപ്പിച്ചിരുന്നത്. കനത്ത നാശനഷ്ടം വിതച്ച സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ ഫലപ്രദമല്ലെന്നും പരാതികള്‍ വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി യാത്ര റദ്ദാക്കാന്‍ തയ്യാറാകാത്തത് വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :