മമത ബാനര്‍ജി രാജി നല്‍കി

WDWD
പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ സി.പി.ഐ(എം) നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ശനിയാഴ്ച ലോക്സഭ അംഗത്വം രാജിവെച്ചു. നന്ദിഗ്രാം വിഷയത്തില്‍ ഉടന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മമത ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാതെയിരിക്കുന്നത് ദൂരൂഹമാണ്. തിങ്കളാഴ്‌ച മുതല്‍ പശ്ചിമബംഗാളിനെ സ്‌‌തംഭിപ്പിക്കും-മമത പറഞ്ഞു.

അതേസമയം നന്ദിഗ്രാം വിഷയത്തില്‍ പ്രതിഷേധിച്ച് ആര്‍.എസ്.പി മന്ത്രി ക്ഷിദി ഗോസ്വാമി രാജിസന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. നന്ദിഗ്രാം വിഷയത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് സി.പി.ഐ(എം) ന് ഒഴിഞ്ഞുമാറുവാന്‍ കഴിയില്ലെന്ന് ഫോര്‍വേഡ് ബ്ലോക്ക് പറഞ്ഞു. ഇതോടെ ഈ വിഷയത്തില്‍ ഇടതുപക്ഷ കക്ഷികളില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്.

പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്‌ണ ഗാന്ധിയുടെ വിവാദ പ്രസ്‌താവനയെക്കുറിച്ച്
കൊല്‍ക്കത്ത| WEBDUNIA|
പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനെ സന്ദര്‍ശിച്ച് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സി.പി.ഐ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദനും പ്രതിഷേധം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :