മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനുമാകാതെ ‘ഡല്‍ഹി ഭരണം‘, ഇരുപാര്‍ട്ടികള്‍ക്കും വീണ്ടും ആം ആദ്മിയുടെ ‘ആപ്പ്‘

ഡല്‍ഹി| WEBDUNIA|
PTI
ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ച് വെട്ടിലാക്കിയതിനെത്തുടര്‍ന്ന് മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനുമാകാതെ കുടുങ്ങിയ ആം ആദ്മി പാര്‍ട്ടി ഒടുവില്‍ ഇരു പാര്‍ട്ടികളെയും വെട്ടിലാക്കി

നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് കത്ത് നല്‍കി കോണ്‍ഗ്രസ് ആം ആദ്മിയെ വെട്ടിലാക്കിയിരുന്നു. രണ്ടാമത്തെ വലിയ കക്ഷിയായ ആം ആദ്മിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചിരുന്നു.

സര്‍ക്കാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ വീണ്ടും തിരഞ്ഞെടുപ്പുണ്ടായാല്‍ പഴി ആം ആദ്മിക്ക് കേള്‍ക്കേണ്ടിയും വരും. ഇതിനെത്തുടര്‍ന്ന് നിരുപാധിക പിന്തുണ അംഗീകരിക്കാതെ ആം ആദ്മി ഇരു പാര്‍ട്ടികള്‍ക്കും മുന്നില്‍ ഉപാധികള്‍ വച്ചു. ഇരു പാര്‍ട്ടികള്‍ക്കും പെട്ടെന്ന് അംഗീകരിക്കാന്‍ പറ്റുന്ന ഉപാധികളല്ല ആം ആദ്മി മുന്നോട്ട് വച്ചത്.

സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ അംഗീകരിക്കേണ്ട നിബന്ധനകള്‍ ഇവയാണ് എം‌എല്‍‌എ ഫണ്ട് നിര്‍ത്തലാക്കണം,റിട്ടെയ്ല് രംഗത്ത് എഫ്‌ഡിഐ അനുവദിക്കില്ല, ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ പാടില്ല,വൈദ്യുതി കമ്പനികളെ ഓഡിറ്റിംഗിന് വിധേയമാക്കും.ജനലോക്‍പാല്‍ ബില്‍ നടപ്പിലാക്കണം. കൂറ്റന്‍ ബംഗ്ലാവുകള്‍ ഔദ്യോഗിക വസതിയാക്കാന്‍ പാടില്ല.ഡല്‍ഹി കോണ്‍ഗ്രസ് സര്‍ക്കാരിന്റ അഴിമതികള്‍ അന്വേഷിക്കും തുടങ്ങിയവയാണ് നിബന്ധനകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :