മദ്യനയത്തിന് സുപ്രീംകോടതിയുടെ ഭാഗിക അംഗീകാരം

ന്യുഡല്‍ഹി| WEBDUNIA|
PRO
PRO
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് സുപ്രീം കോടതിയുടെ ഭാഗിക അംഗീകാരം. പുതിയ ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം കോടതി അംഗീകരിച്ചു. എന്നാല്‍ ദൂരപരിധി സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം കോടതി തള്ളി.

പഞ്ചായത്ത് പരിധികളില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവിനുള്ളലും നഗരപരിധിയില്‍ ഒരു കിലോമീറ്റര്‍ ദൂരപരിധിയിലും പുതിയ ബാര്‍ ലൈസന്‍സ് പാടില്ലെന്ന നിര്‍ദേശമാണ് കോടതി തള്ളിയത്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിലെ രണ്ട് മാനദണ്ഡങ്ങളും ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി വിധി.

ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ ദൂരപരിധി നിയന്ത്രണം പടില്ലെന്നും കോടതി വ്യക്തമാക്കി. ഗുണനിലവാരമില്ലാത്ത 418 ബാറുകളുടെ കാര്യത്തില്‍ ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :