മഥുര|
rahul balan|
Last Modified വെള്ളി, 3 ജൂണ്‍ 2016 (15:08 IST)
ഉത്തര്‍പ്രദേശിലെ മധുരയില്‍ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസും കയ്യേറ്റക്കാരും തമ്മില്‍ സംഘര്‍ഷം നടക്കുമ്പോഴും മഥുരയിലെ ബി ജെ പി എംപിയും സിനിമാ താരവുമായ ഹേമാ മാലിനി ട്വിറ്ററില്‍ തന്റെ തിരങ്ങള്‍ പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ്. സംഭവം കഴിഞ്ഞ മണിക്കൂറുകള്‍ക്കുള്ളിലാണ് എംപി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
എംപിയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി പ്രതിപക്ഷ കഷികള്‍ രംഗത്തെത്തി. അതേസമയം, താന്‍ വാര്‍ത്ത മധുരയില്‍ നിന്നും തിരിച്ചെത്തിയ ശേഷമാണ് വാര്‍ത്ത അറിഞ്ഞതെന്നും ഉടന്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുമെന്നും ഹേമാ മാലിനി ട്വിറ്ററില്‍ കുറിച്ചു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും ഹേമാ മാലിനി പറഞ്ഞു.
സംഘര്‍ഷത്തില്‍
മഥുര പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 21 പേര് കൊല്ലപ്പെട്ടിരുന്നു. നാല്പതോളം പേര്‍ക്കു പരുക്കേറ്റു. മഥുര എസ് മുകുള്‍ ദ്വിവേദിയാണ് സംഘര്‍ഷത്തില്‍ മരിച്ചത്. പൊലീസ് കോണ്‍സ്റ്റബിള്‍മാരും കൊല്ലപ്പെട്ടു. സംസ്ഥാനത്തെ ഞെട്ടിച്ച സംഭവത്തില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടു.