മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടതില്‍ ഖേദമുണ്ട്; ഇറ്റാലിയന്‍ നാവികര്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
കടലില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് നേരെ നിറയൊഴിച്ചതില്‍ ഖേദമുണ്ടെന്ന്‌ ഇറ്റാലിയന്‍ നാവികരായ ലസ്‌തോറെ മാസി മിലിയാനോയും സാല്‍വത്തോറെ ജിറോണും.

കടല്‍ക്കൊള്ളക്കാരെനന്നു തെറ്റിദ്ധരിച്ചാണ്‌ മല്‍സ്യത്തൊഴിലാളികള്‍ക്കുനേരെ നിറയൊഴിച്ചതെന്നും ഇരുവരും വ്യക്‌തമാക്കക്കി. ഇക്കാര്യത്തില്‍ നിരപരാധികളാണെന്നും ഇറ്റാലിയന്‍ നാവികര്‍ പറഞ്ഞു. ഇറ്റാലിയന്‍ വാര്‍ത്താഏജന്‍സിക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ നാവികര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്‌.

കടലില്‍ മല്‍സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ നാവികരായ ലസ്‌തോറെ മാസി മിലിയാനോയ്ക്കും സാല്‍വത്തോറെ ജിറോണും എതിരെ വധശിക്ഷ ലഭിക്കാവുന്ന വകുപ്പു ചുമത്തേണ്ട എന്ന്‌ കേന്ദ്ര നിയമ, ആഭ്യന്തര മന്ത്രാലയങ്ങള്‍ നിലപാട്‌ എടുത്തിരിക്കുകയാണ്‌.

കേസില്‍ ആദ്യമായാണ്‌ ഇറ്റാലിയന്‍ നാവികര്‍ ഖേദം പ്രകടിപ്പിക്കുന്നത്‌. ഈ‍ മാസം ഒന്നിനാണു സുപ്രീം കോടതി ഇനി കടല്‍ക്കൊലകേസ്‌ പരിഗണിക്കുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :