മതേതര ഇടം ഇല്ലെങ്കില്‍ ഇന്ത്യ വിടേണ്ടിവരും: കമലഹാസന്
ചെന്നൈ|
WEBDUNIA|
PRO
PRO
മതേതര ഇടം ഇല്ലെങ്കില്‍ തനിക്ക് ഇന്ത്യ വിടേണ്ടിവരും എന്ന് കമലഹാസന്. താന്‍ ഒരു രാഷ്ട്രീയക്കളിയുടെ ഇരയായി മാറുകയായിരുന്നു എന്നു അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് കമലഹാസന് വികാരാധീനനായി സംസാരിച്ചത്. തന്റെ ചിത്രമായ ‘വിശ്വരൂപം‘ നിരോധിച്ചതിനെതിരെയായിരുന്നു പ്രതികരണം.
മതേതര ഇടം ഇല്ലെങ്കില്‍ തനിക്ക് എം എഫ് ഹുസൈനെപ്പോലെ രാജ്യം വിട്ടുപോകേണ്ടിവരും. താന്‍ പുറത്തുപോകണം എന്ന് തമിഴകം ആഗ്രഹിക്കുന്നതായി തോന്നുന്നു എന്നു അദ്ദേഹം പറഞ്ഞു.
മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കമലഹാസന് ചിത്രമായ വിശ്വരൂപത്തിന് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി നീക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്കി.
95 കോടി മുടക്കി നിര്‍മ്മിച്ച വിശ്വരൂപം ജനുവരി 25-നാണ് റിലീസിംഗ് തീരുമാനിച്ചിരുന്നത്. ഇസ്ലാമിനെ വ്രണപ്പെടുത്തുന്ന ചിത്രമാണ് വിശ്വരൂപം എന്ന ചില സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ചിത്രം നിരോധിക്കുകയായിരുന്നു. എന്നാല്‍ കര്‍ണാടകയിലും ആന്ധ്രാ പ്രദേശിലും ചിത്രം പിന്നീട് പ്രദര്‍ശനത്തിനെത്തി.