മതവിശ്വാസത്തിന് എതിരായ വകുപ്പ് ഏറ്റെടുക്കില്ലെന്ന് കര്‍ണാടക മന്ത്രി!
ബാംഗ്ലൂര്‍|
WEBDUNIA|
PTI
PTI
മതവിശ്വാസത്തിനെതിരാണെന്ന കാരണം ചൂണ്ടിക്കാട്ടി കര്‍ണാടക മന്ത്രി തനിക്ക് ലഭിച്ച വകുപ്പ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. ജൈനമത വിശ്വാസിയായ അഭയ് ചന്ദ്ര ജെയ്നാണ് തന്നെ ഏല്‍പ്പിച്ച മത്സ്യബന്ധന വകുപ്പ് ഏറ്റെടുക്കാന്‍ ബുദ്ധിമുട്ട് അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ട് നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ നിലപാട് മാറ്റാന്‍ അഭയ് തയ്യാറാകുകയായിരുന്നു.
ജൈനമത ആചാരപ്രകാരം ജീവികളെ കൊല്ലുന്നത് പാപമാണ്. ഇതുകൊണ്ടാണ് മത്സ്യബന്ധന വകുപ്പ് അഭയ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. തീരദേശ ജില്ലയില്‍ നിന്നുള്ള എംഎല്‍എ എന്ന നിലയിലാണ് വകുപ്പ് നല്‍കിയതെന്നും മതത്തിന്നെയല്ല വകുപ്പ് ഏല്‍പ്പിച്ചതെന്നും സിദ്ധരാമയ്യ മന്ത്രിയോട് പറഞ്ഞു.
മത്സ്യബന്ധന വകുപ്പിന് പുറമേ കായിക വകുപ്പാണ് അഭയ് കൈക്കാര്യം ചെയ്യുക.
കര്‍ണാടക മന്ത്രിസഭയിലെ ഏക ജൈനമത വിശ്വാസിയാണ് അഭയ് ചന്ദ്ര ജെയ്ന്‍.