മണിപ്പൂര്‍ സ്പീക്കറുടെ വസതിയില്‍ സ്ഫോടനം; ഒരു മരണം
ഇംഫാല്‍|
WEBDUNIA|
Last Modified തിങ്കള്‍, 23 ജനുവരി 2012 (09:56 IST)
മണിപ്പൂര്‍ നിയമസഭാ സ്പീക്കറുടെ വസതിക്ക് പുറത്തുണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തില്‍ ഒരു മരണം. മൂന്നു പേര്‍ക്ക് പരുക്കേറ്റു. സ്പീക്കര്‍ ഇറെങ്ബാം ഹെമോചന്ദ്രയുടെ ഛിങ്കമാഖയ്ക്കടുത്തുള്ള വസതിക്ക് പുറത്താണ് സഫോടനം നടന്നത്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സംസ്ഥാനത്ത് ശനിയാഴ്ച നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. സിങ്ജാമെയ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ഹെമോചന്ദ്ര.
ഏഴ് തീവ്രവാദി സംഘടനകള്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.