മണിപ്പൂര്‍ രാജ്ഭവനില്‍ കാര്‍ബോംബ്

ഇംഫാല്‍| WEBDUNIA| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2009 (17:48 IST)
മണിപ്പൂര്‍ രാജ്ഭവന്റെ മതില്‍ക്കെട്ടിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാര്‍ ബോംബ് പൊട്ടിത്തെറിക്കും മുമ്പ് കണ്ടെത്തിയത് വന്‍ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചു. വെള്ളിയാഴ്ച രണ്ട് മണിക്കാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചിരുന്ന മാരുതി കാര്‍ കണ്ടത്.

സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ രാജ്ഭവന്‍ കെട്ടിടത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന നിലയിലായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്‍ ബോംബ് കണ്ടെത്തിയ സമയത്ത് ഗവര്‍ണര്‍ ഗുര്‍ബചന്‍ ജഗത് വസതിയില്‍ ഉണ്ടായിരുന്നതായി രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കാറിനുള്ളില്‍ എന്തു തരം സ്ഫോടക വസ്തുക്കളാണ് നിറച്ചിരുന്നത് എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഉയര്‍ന്ന സുരക്ഷയുള്ള രാജ്ഭവന്‍ പരിസരത്ത് കാര്‍ ബോംബ് കണ്ടെത്തിയതിനെ കുറിച്ച് അന്വേഷണം തുടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :