മണിപ്പൂരില്‍ സൈനിക ആസ്ഥാനത്ത് ശക്തമായ സ്ഫോടനം

ഇംഫാല്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ സൈനിക ആസ്ഥാനത്ത് ശക്തമായ ബോംബ് സ്ഫോടനം ഉണ്ടായി. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സ്ഫോടനം ഉണ്ടായത്. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അസം റൈഫിള്‍സ് പബ്ലിക് റിലേഷന്‍സ് ഓഫിസിന് സമീപമാണ് ബോംബ് പൊട്ടിത്തെറിച്ചത്. മണിപ്പൂര്‍ രാജ് ഭവന്‍ ഉള്‍പ്പെടുന്ന ഈ കോം‌പ്ലക്സ് അതീവ സുരക്ഷാ മേഖലയാണ്. ഇവിടെ എങ്ങനെ ബോംബ് സ്ഫോടനം ഉണ്ടായി എന്നതാണ് ആശങ്കപ്പെടുത്തുന്ന ചോദ്യം.

സ്ഫോടനത്തിന്റെ ശബ്ദം മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മണിപ്പൂര്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് സ്ഫോടനത്തിന് പിന്നില്‍ എന്നാണ് സംശയിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :