ഉഡുപ്പി|
WEBDUNIA|
Last Modified തിങ്കള്‍, 24 ജൂണ്‍ 2013 (15:30 IST)
PTI
മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ മലയാളിയായ നാലാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിരയാക്കിയവരെന്ന് കരുതുന്ന മൂന്നുപേരുടെ രേഖ ചിത്രം പൊലീസ് പുറത്തുവിട്ടു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖചിത്രം തയ്യാറാക്കിയത്.
കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. ബലമായി ഓട്ടോറിക്ഷയില്‍ കയറ്റി വിജനസ്ഥലത്ത് കൊണ്ടുപോയി തന്നെ പീഡിപ്പിച്ചത് മൂന്നുപേര്‍ ചേര്‍ന്നാണെന്നും മൂന്നുമണിക്കൂറോളം പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പൊലീസിനോട് മൊഴി നല്‍കിയിരുന്നു. വനിതാ കൗണ്‍സലര്‍മാരുടെ സഹായത്തോടെയാണ് മൊഴിയെടുത്തത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഓട്ടോഡ്രൈവര്‍മാരടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് ടിവിഎസ് കിംഗ് ഓട്ടോയിലാണെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു.