ടുജി അഴിമതിയുടെ കോലാഹലങ്ങള്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് ലോക്സഭയില്‍ സമാധാനം നല്‍കാറില്ല. എന്നാല്‍ സഭാംഗങ്ങളെയും സ്പീക്കറെയും ഒരുപോലെ ഞെട്ടിച്ച ചിദംബരത്തിന്റെ പ്രകടനമാണ് ഇന്ന് അരങ്ങേറിയത്. ഭോജ്പുരി ഭാഷയില്‍ സഭയെ അഭിസംബോധന ചെയ്താണ് ചിദംബരം എല്ലാവരെയും കൈയിലെടുത്തത്.
സാധാരണയായി ഇംഗ്ലിഷ്, തമിഴ് ഭാഷകളിലാണ് ചിദംബരം സംസാരിക്കാറുളളത്. ഇന്ന് ബിഹാറിന്റെ മാതൃഭാഷയായ ഭോജ്പുരിയില്‍ അദ്ദേഹം സംസാരിച്ചു. ഭോജ്പുരിക്ക് ഔദ്യോഗിക ഭാഷ പദവി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അംഗങ്ങള്‍ ഡക്സിലടിച്ച് അദ്ദേഹത്തിന്റെ പ്രസംഗത്തെ വരവേറ്റു.
ബിഹാര്‍ സ്വദേശിനിയായ സ്പീക്കര്‍ മീര കുമാര്‍ ചിദംബരത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു. ഭോജ്പുരിയ്ക്ക് ഔദ്യോഗിക ഭാഷ പദവി നല്കാന് ഉടന്‍ തീരുമാനമുണ്ടാവുമെന്നും അവര്‍ വ്യക്തമാക്കി.