ഭരദ്വാജ് കോണ്‍ഗ്രസ് ഏജന്റ്: അദ്വാനി

ന്യൂഡല്‍ഹി| WEBDUNIA|
PTI
കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് കോണ്‍ഗ്രസിന്റെ ഏജന്റ് ആണെന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനി. ഭരദ്വാജ് ഭരണഘടനയെ മാത്രമല്ല സ്വന്തം പദവിയെ കൂടിയാണ് അപമാനിക്കുന്നത് എന്നും അദ്വാനി കുറ്റപ്പെടുത്തി.

കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ആദ്യ ദിവസം മുതല്‍ ഗവര്‍ണര്‍ പക്ഷപാതപരമായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നും അദ്വാനി ചൂണ്ടിക്കാട്ടി. കര്‍ണാടക ഗവര്‍ണറെ തിരിച്ചു വിളിക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്വാനി, സുഷമ സ്വരാജ്, അരുണ്‍ ജെയ്‌റ്റ്ലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കര്‍ണാടക എം‌പിമാരും രാജ്യസഭാംഗങ്ങളും രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്. ഭരദ്വാജ് കോണ്‍ഗ്രസിനു വേണ്ടി പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നതിനാല്‍ തിരിച്ചുവിളിക്കണമെന്ന് നേതാക്കള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

വിഷയത്തില്‍, രാഷ്ട്രപതി കൈക്കൊള്ളുന്ന തീരുമാനം നിര്‍ണായകമാവും. അതേസമയം, തന്നെ വിചാരണ ചെയ്യുന്നതിന് അനുമതി നല്‍കിയ ഭരദ്വാജിന്റെ നടപടിക്ക് എതിരെ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :