ഭരണഘടന ഇസ്ലാം മതത്തില്‍ വിശ്വസിക്കാനും ഖുറാന്‍ വായിക്കാനും പറയുന്നുണ്ടോ എന്ന് ഒവൈസിയോട് ബാബ രാംദേവ്

അസാദുദീന്‍ ഒവൈസി എം പിക്കെതിരെ യോഗ ഗുരു ബാബ രാംദേവ്. ഇസ്ലാം മതത്തില്‍ വിശ്വസിക്കാനും ഖുറാന്‍ വായിക്കാനും ഭരണഘടനയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ എന്ന് രാംദേവ് ചോദിച്ചു. കഴുത്തില്‍ കത്തി വച്ചാലും ഭാരത് മാതാ കീജെയ് വിളിക്കില്ലെന്നും അങ്ങനെ ചെയ്യാന്‍ ഭരണ നി

ന്യുഡല്‍ഹി, എഐഎംഐഎം, അസാദുദീന്‍ ഒവൈസി Newdelhi, AIMIM, Asasuddin Owaisi
ന്യുഡല്‍ഹി| rahul balan| Last Modified ബുധന്‍, 27 ഏപ്രില്‍ 2016 (17:41 IST)
അസാദുദീന്‍ ഒവൈസി എം പിക്കെതിരെ യോഗ ഗുരു ബാബ രാംദേവ്. ഇസ്ലാം മതത്തില്‍ വിശ്വസിക്കാനും ഖുറാന്‍ വായിക്കാനും ഭരണഘടനയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ എന്ന് രാംദേവ് ചോദിച്ചു. കഴുത്തില്‍ കത്തി വച്ചാലും ഭാരത് മാതാ കീജെയ് വിളിക്കില്ലെന്നും അങ്ങനെ ചെയ്യാന്‍ ഭരണ നിര്‍ദ്ദേശിക്കുന്നില്ലെന്നുമുള്ള ഒവൈസിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രാംദേവ്.

ഇത്തരം പ്രകോപനകരമായ പ്രസ്താവനകളും വിദ്വേഷ പ്രസംഗവും നടത്തുന്നത് തെറ്റാണെന്നും രാംദേവ് പറഞ്ഞു. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒവൈസിയെ രാംദേവ് കടന്നാക്രമിച്ചത്.

മുന്‍പും ഒവൈസിയുടെ പ്രസ്താവനയ്ക്കെതിരെ രാംദേവ് രംഗത്തെത്തിയിരുന്നു. രാജ്യത്ത് നിയമമില്ലായിരുന്നെങ്കില്‍ ഭാരത് മാതാ കീജെയ് വിളിക്കാത്തവരുടെ തലയറുക്കുമെന്ന് രാംദേവിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :