ബീഹാ‌ര്‍ സ്കൂള്‍ദുരന്തം: ‘ഭക്ഷണം മോശമാണെന്നു പറഞ്ഞിട്ടും വിളമ്പാന്‍ പറഞ്ഞു‘

പാറ്റ്ന| WEBDUNIA|
PRO
ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് 23 പേര്‍ മരിച്ച സ്കൂളില്‍ ഭക്ഷണം മോശമാണെന്നും ദുര്‍ഗന്ധം വമിക്കുന്നതാണെന്നും പാചകക്കാരിയും കുട്ടികളും പറഞ്ഞിട്ടും പ്രധാനാധ്യാപിക അത് വിളമ്പാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ട്.

ഭക്ഷണം കഴിച്ചശേഷം ആദ്യംതന്നെ കുഴഞ്ഞുവീണത് പാചകക്കാരിയായിരുന്നു. തുടര്‍ന്ന് വീണ നാലരവയസുകാരി അംഷു ശര്‍മ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍തന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.

പാചകം ചെയ്യുമ്പോള്‍തന്നെ ദുര്‍ഗന്ധം വമിച്ചത് പാചകക്കാരിയായ മഞ്ജുദേവി മീനാദേവിയോടു പറഞ്ഞിരുന്നെന്നും. പക്ഷേ ഇത് കൂട്ടാക്കതെയാണ് ഭക്ഷണം വിളമ്പാന്‍ പറഞ്ഞതെന്നും പൊലീസ്ചൂണ്ടിക്കാട്ടി. പിങ്കി കുമാരിയെന്ന വിദ്യാര്‍ത്ഥിനിയും ഭക്ഷണം മോശമാണെന്നു പറഞ്ഞപ്പോള്‍ മീനാകുമാരി വഴക്കുപറഞ്ഞുവെന്നും പൊലീസ് പറഞ്ഞു.

സംഭവം നടന്ന ധര്‍മ്മഷതി ഗന്ധമാര്‍ പ്രൈമറി സ്കൂളില്‍ തന്നെ പ്രതിഷേധ സൂചകമായി കുട്ടികളുടെ മൃതദേഹങ്ങള്‍ മറവു ചെയ്തിട്ടുണ്ട്. അവിടെ സ്മാരകം നിര്‍മ്മിക്കുമെന്നും അവര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :