ബീഹാറില്‍ സ്കൂളില്‍ ഭക്‍ഷ്യവിഷബാധ, 11 കുട്ടികള്‍ മരിച്ചു

പട്ന| WEBDUNIA|
PRO
ബിഹാറില്‍ സ്കൂളില്‍ ഭക്‍ഷ്യവിഷബാധ. 11 കുട്ടികള്‍ മരിച്ചു. അമ്പതിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 13 പേരുടെ നില അതീവ ഗുരുതരമാണ്. ഛപ്രയിലെ മര്‍‌ഹൌറ സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്‍ഷ്യവിഷബാധയേറ്റത്.

എഴുപതോളം പേര്‍ സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചിരുന്നു. പാചകത്തിനുപയോഗിച്ച മായം ചേര്‍ന്ന എണ്ണയാണ് ഭക്‍ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഭക്‍ഷ്യവിഷബാധയേറ്റവരില്‍ ഉള്‍പ്പെടുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് പേര്‍ അധ്യപകരാണ്. 10 വയസില്‍ താഴെയുള്ള കുട്ടികളാണ് മരിച്ച 11 പേരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

മരിച്ച കുട്ടികളുടെ കുടുംബത്തിന്‌ രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ബീഹാറില്‍ സ്കൂളുകളില്‍ ഭക്‍ഷ്യവിഷബാധയുണ്ടാകുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ മാസം ഒരു സ്കൂളിലുണ്ടായ ഭക്‍ഷ്യവിഷബാധയെ തുടര്‍ന്ന് 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :