ബിഹാര്‍ സ്കൂള്‍ ദുരന്തം: വിഷബാധയ്ക്ക് കാരണം കീടനാശിനി
പാറ്റ്ന|
WEBDUNIA|
PRO
ബിഹാറില്‍ 23 കുട്ടികള്‍ മരിക്കാനിടയാക്കിയ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം എണ്ണയില്‍ കലര്‍ന്ന കീടനാശിനിയെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതായി പൊലീസ്. പാറ്റ്നയിലുള്ള ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് സ്കൂളില്‍നിന്ന് ശേഖരിച്ച ഭക്ഷ്യയെണ്ണയുടെ സാമ്പിള്‍ പരിശോധിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശനിയില് കാണപ്പെടുന്നതിനേക്കാള്‍ വിഷമാണ് എണ്ണയില്‍ കണ്ടെത്തിയിട്ടുള്ളത്. കീടനാശനി കലര്‍ന്നത് എവിടെനിന്നാണെന്ന് കണ്ടെത്താനുള്ള അന്വേഷണം പോലീസ് തുടങ്ങി. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍ ഭക്ഷണം പാകം ചെയ്യുന്നതിനായി എണ്ണ സൂക്ഷിച്ച ടിന് മുമ്പ് കീടനാശിനി സൂക്ഷിച്ചിരുന്നതാണോയെന്ന സംശയവും പൊലീസ് പങ്കു വയ്ക്കുന്നുണ്ട്. ഇത് സംബന്ധിച്ച് സംശയമുണ്ടെന്ന് ജില്ല കലക്ടര്‍ അഭ്ജിത് സിന്‍ഹയും അഭൂഹം പങ്കു വച്ചിരുന്നു,
സ്കൂള്‍ പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവിന്റെ കടയില്‍നിന്നു വാങ്ങിയ എണ്ണയായിരുന്നു പാചകത്തിന് ഉപയോഗിച്ചത്. 23 കുട്ടികളാണു മരണമടഞ്ഞത്. ദുരന്തമുണ്ടായ സ്കൂള്‍ നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നു തല്കാലം തുറക്കേണ്ടെന്നാണു സര്‍ക്കാരിന്റെ തീരുമാനം.