ബില്‍ഗേറ്റ്സ് ബിഹാറില്‍

പാറ്റ്ന| WEBDUNIA|
PRO
PRO
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും ബുധനാഴ്ച ബിഹാറിലെത്തി. ദി ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്‍ എന്ന പേരില്‍ നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം.

മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഇവര്‍ ചര്‍ച്ച നടത്തും. സമുദായ നേതാക്കള്‍, സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെയും കാണുന്നുണ്ട്. ദനാപൂരിനടുത്തുള്ള ഗ്രാമങ്ങളാണ് ഇവര്‍ ആദ്യം സന്ദര്‍ശിച്ചത്.

സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ബില്‍ ഗേറ്റ്‌സ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തും. ഇതിന്റെ ഭാഗമായി 80 ദശലക്ഷം ഡോളറിന്റെ ഗ്രാന്റ് ബിഹാറിന് ലഭിച്ചിരുന്നു. ഗ്രാമപ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായും ബില്‍ ഗേറ്റ്സും ഭാര്യയും സംസാരിക്കും.

ഈയിടെ പൂനെയിലെ ചുവന്ന തെരുവില്‍ അദ്ദേഹം അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. എയ്‌ഡ്‌സ്‌ പ്രതിരോധപദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു അത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :