ബിട്ടി മൊഹന്തിയ്ക്ക് പൊലീസിന്റെ വിഐപി പരിഗണന!

ജയ്പൂര്‍| WEBDUNIA|
PRO
PRO
പീഡനക്കേസില്‍ ശിക്ഷയനുഭവിക്കുന്നതിനിടെ മുങ്ങിയ ബിട്ടി മൊഹന്തിയെ തെളിവെടുപ്പിനായി രാജസ്ഥാനില്‍ എത്തിച്ചപ്പോള്‍ പൊലീസ് വിഐപി പരിഗണന നല്‍കിയതായി വിവരം. ആല്‍‌വാര്‍ പൊലീസ് ബിട്ടിയ്ക്ക് സുഖസൌകര്യങ്ങള്‍ ഒരുക്കിയതിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണിപ്പോള്‍. അറസ്റ്റിലായ ബിട്ടിയെ ജയിലില്‍ പാര്‍പ്പിക്കുന്നതിന് പകരം ഗസ്റ്റ്‌ഹൌസില്‍ ആണ് താമസിപ്പിച്ചത്. എയര്‍കണ്ടീഷന്‍ ചെയ്ത മുറിയാണ് ബിട്ടിയ്ക്ക് ഒരുക്കിയത്. ആല്‍‌വാര്‍ പൊലീസിന്റെ ചെലവില്‍ ആയിരുന്നു ഇത്.

അതേസമയം കേസ് അന്വേഷണത്തിനായി ഒറീസയിലേക്ക് പോയ കേരളാ പൊലീസ് സംഘം കട്ടക്കില്‍ വച്ച് ബിട്ടിയുടെ പിതാവും മുന്‍ ഒറീസ ഡിജിപിയുമായ ബിബി മൊഹന്തിയെ ചോദ്യം ചെയ്യുന്നുണ്ട്. ഏഴ് വര്‍ഷം ബിട്ടിയെ ഒളിച്ചുതാമസിപ്പിച്ചതില്‍ പിതാവിന് പങ്കുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

തെളിവെടുപ്പിന് ശേഷം ബിട്ടിയെ രാജസ്ഥാനില്‍ നിന്ന് തിരിച്ച് കേരളത്തില്‍ എത്തിച്ചിട്ടുണ്ട്. പിടിയിലായത് ബിട്ടി തന്നെയാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ രാജസ്ഥാനില്‍ ഇയാള്‍ ശിക്ഷയനുഭവിച്ച ജയിലില്‍ നിന്ന് ലഭിച്ചതായി കേരളാ പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :