ബിട്ടി മൊഹന്തിയോ രാഘവ് രാജനോ?- തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ്

ജയ്പൂര്‍| WEBDUNIA|
PRO
PRO
ആള്‍മാറാട്ടം നടത്തിയ പീഡനക്കേസ് പ്രതി ബിട്ടി മൊഹന്ദിയെ കൂടുതല്‍ തെളിവെടുപ്പിനായി രാജസ്ഥാനിലേക്ക് കൊണ്ടുപോയി. ആല്‍വാര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബിട്ടി തടവില്‍ കഴിഞ്ഞ രാജസ്ഥാനിലെ ജയിലില്‍ പൊലീസ് തെളിവെടുപ്പ് നടത്തും. തളിപ്പറമ്പ് സിഐ എ വി ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ബിട്ടിയെയും കൊണ്ട് രാജസ്ഥാനിലേക്ക് തിരിച്ചത്.

നാല് അന്വേഷണം സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് തെളിവുകള്‍ ശേഖരിക്കുന്നത്. ബിട്ടിയുടെ നാടായ ഒറീസയിലും ആന്ധ്രാപ്രദേശിലും അന്വേഷണം സംഘം തെളിവെടുപ്പ് നടത്തുന്നുണ്ട്. ട്രെയിനിലാണ് ബിട്ടിയെ രാജസ്ഥാനിലേക്ക് കൊണ്ടുപോയത്.

അതേസമയം ബിട്ടിയെ ബുധനാഴ്ച ഡിഎന്‍എ ടെസ്റ്റിന് വിധേയനാക്കും. പിടിയിലായത് ബിട്ടി തന്നെയാണെന്ന് ഉറപ്പുവരുത്താനാണിത്. താന്‍ ആന്ധ്രാ സ്വദേശി രാഘന്‍ രാജന്‍ ആണെന്ന് വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബിട്ടി ഇപ്പോള്‍. അതേസമയം പിടിയിലായത് ബിട്ടി തന്നെയാണെന്നാണ് രാജസ്ഥാന്‍ പൊലീസ് പറയുന്നത്. ഇത് ഉറപ്പുവരുത്താനാണ് ശാസ്ത്രീയ പരിശോധന. അതേസമയം, കഴിഞ്ഞ ആഴ്ച ബിട്ടി കേരളാ പൊലീസിന്റെ വലയിലാ‍യത് മുതല്‍ ഇയാളുടെ മാതാപിതാക്കള്‍ ഒളിവിലാണ്.

ഒറീസയിലെ ഹോം‌ഗാര്‍ഡ് ഡിജിപി ആയിരുന്ന ബിദ്യ ഭൂഷന്‍ മൊഹന്തി(ബിബി മൊഹന്തി)യുടെ മകനാണ് ബിറ്റി. ജര്‍മന്‍ വനിതയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം പരോളില്‍ ഇറങ്ങി മുങ്ങിയ ബിറ്റി മൊഹന്തി(ബിറ്റിഹോത്ര മൊഹന്തി) ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ കേരളത്തില്‍ വച്ച് പിടിയിലായിരിക്കുന്നത്. രാജസ്ഥാനിലെ ജയിലില്‍ നിന്നിറങ്ങി മുങ്ങിയ ബിറ്റിയെ കണ്ണൂരില്‍ വച്ചാണ് പൊലീസ് കുടുക്കിയത്. ആന്ധ്രയില്‍ നിന്നുള്ള രാഘവ് രാജന്‍ എന്ന വ്യാജപേരില്‍ ഇയാള്‍ മാടായി എസ്‌ബിടി ബ്രാഞ്ചില്‍ പ്രൊബേഷനറി ഓഫിസറായി ജോലി ചെയ്തുവരികയായിരുന്നു.

2006 മാര്‍ച്ച് 21ന് രാജസ്ഥാന്‍ അല്‍‌വാറിലെ ഹോട്ടല്‍ മുറിയിൽ വച്ച് 21കാരിയായ ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് ബിറ്റിയ്ക്കെതിരെയുള്ള കേസ്. ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസില്‍ ഇതേവര്‍ഷം ഏപ്രില്‍ 12ന് അതിവേഗകോടതി വിധി പറഞ്ഞു. ഏഴു വര്‍ഷത്തെ തടവുശിക്ഷയാണ് ബിറ്റിയ്ക്ക് വിധിച്ചത്. തുടര്‍ന്ന് അമ്മയ്ക്ക് സുഖമില്ലെന്ന് കാണിച്ച് 2006 നവംബര്‍ 20ന് ബിറ്റി പരോളില്‍ ഇറങ്ങി. അമ്മയെ കാണാന്‍ ഒറീസയിലെ കട്ടക്കിലേക്ക് പുറപ്പെട്ട ബിറ്റി മുങ്ങുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :