ലക്നൌ|
WEBDUNIA|
Last Modified വെള്ളി, 20 ഫെബ്രുവരി 2009 (15:46 IST)
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഖ്യത്തിനില്ലെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ്ങ് യാദവ്. ബി ജെ പിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയേക്കാമെന്ന് എസ് പി ജനറല്‍ സെക്രട്ടറി അമര്‍ സിംഗ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കിയപ്പോഴെല്ലാം ദുരനുഭവങ്ങള്‍ മാത്രമേ പാര്‍ട്ടിക്ക് ഉണ്ടായിട്ടുള്ളൂവെന്നും അതിനാല്‍ ബി ജെ പിയുമായി ഒരു സഖ്യമെന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്നും മുലായം ഇന്ന് വ്യക്തമാക്കി.
ആര്‍ട്ടിക്കിള്‍ 377, ഏകീകൃത സിവില്‍ കോഡ് തുടങ്ങിയ ചില വിവാദ വിഷയങ്ങള്‍ ഉപേക്ഷിക്കുകയാണെങ്കില്‍ ബി ജെ പിയുമായി സഖ്യമാവുന്നതിന് എതിര്‍പ്പില്ലെന്നായിരുന്നു അമര്‍സിംഗ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്.
എസ് പിയുമായി സഖ്യത്തിനില്ലെന്ന് ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ബി ജെ പി ജനറല്‍ സെക്രട്ടറി അരുണ്‍ ജെയ്റ്റ്ലിയും ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.