ബിജെപിക്ക് 55 മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍: വരുണ്‍ ഗാന്ധി
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് 55 മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുണ്ടെന്ന് വരുണ്‍ ഗാന്ധി എംപി. അതേസമയം കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന ഒരു നേതാവു പോലുമില്ലെന്നും വരുണ്‍ പറഞ്ഞു. ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാവുന്ന 55 നേതാക്കളെങ്കിലും സംസ്ഥാനത്ത് ബിജെപിയ്ക്കുണ്ടെന്നാണ് വരുണ്‍ അഭിപ്രായപ്പെട്ടത്. യു പി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വരുണ്‍ വിട്ടുനില്‍ക്കുകയായിരുന്നു. വരുണ്‍ മാറിനിന്നത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
'ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ്' വോട്ടു ചെയ്യുന്നതെന്നും ചിഹ്നങ്ങള്‍ക്ക് അല്ലെന്നും വരുണ്‍ പറഞ്ഞു. 2007-ലേതിനേക്കാല്‍ മികച്ച പ്രകടനം ബി ജെ പി കാഴ്ചവയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.