ബാങ്ക് നിരക്കുകളില്‍ മാറ്റമില്ലാതെ മധ്യകാല വായ്പാനയം
മുംബൈ|
WEBDUNIA|
PRO
ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് മദ്ധ്യകാല വായ്പാനയം പ്രഖ്യാപിച്ചു. രാജ്യത്തെ വ്യാവസായികമേഖല കനത്ത പ്രതിസന്ധി നേരിടുന്നതിനാല്‍ വായ്പകളുടെ പലിശ ഉയര്‍ത്തുന്നത് പ്രതികൂലമാകുന്നതിനാലാണ് ബാങ്ക് വായ്പാ പലിശ ഉയര്‍ത്തുമെന്നാണ് സൂചന.
റിസര്‍വ് ബാങ്കില്‍ നിന്നും വാണിജ്യ ബാങ്കുകള്‍ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 7.75 ശതമാനമായും വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് കടം എടുക്കുന്പോള്‍ നല്കുന്ന പലിശയായ റിവേഴ്സ് റിപ്പോ 6.75 ശതമാനവുമായി നിലനിര്‍ത്തി.
നിക്ഷേപങ്ങള്‍ക്ക് ആനുപാതികമായി ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിര്‍ബന്ധമായി സൂക്ഷിക്കേണ്ട പണമായ കരുതല്‍ ധന അനുപാതവും നാലു ശതമാനമായി തുടരും. വായ്പകള്‍ക്ക് നല്‍കേണ്ട ഒരു ദിവസത്തെ പലിശയായ എംഎസ്എഫ് 8.75 ശതമാനമാണ്.