ബാംഗ്ലൂര്‍ തീവ്രവാദം: ഒരാള്‍ കൂടി അറസ്‌റ്റില്‍

ബാംഗ്ളൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി ബാംഗ്ലൂരില്‍ അറസ്‌റ്റില്‍‍. മഹാരാഷ്ട്ര നാന്ദഡ് സ്വദേശിയായ മുഹമ്മദ് അക്രം (22) ആണ് പിടിയിലായത്. ഇതോടെ തീവ്രവാദകേസില്‍ ബാംഗ്ളൂരില്‍ പിടികൂടിയവരുടെ എണ്ണം പതിമൂന്നായി.

ഇതിന് മുന്‍പ് ബാംഗ്ളൂരിര്‍ നിന്ന് ആറുപേരും ഹുബ്ളിയില്‍ നിന്ന് അഞ്ച് പേരും ഹൈദരാബാദ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ഒരോരുത്തരും അറസ്റ്റിലായിരുന്നു. ബാംഗ്ളൂര്‍ പൊലീസ് ഒരു ജേര്‍ണലിസ്റ്റും ശാസ്ത്രജ്ഞനും ഉള്‍പ്പെടെയുളള യുവാക്കളുടെ സംഘത്തെ പിടികൂടിയിരുന്നു. കേന്ദ്രഏജന്‍സികളുടെ നിര്‍ദേശമനുസരിച്ചാണ് ബാംഗ്ലൂര്‍ പൊലീസ് അന്വേഷണം നടത്തുന്നത്.

ഇന്‍സ്പെയര്‍ എന്ന ഓണ്‍ലൈന്‍ മാസികയില്‍ നിന്ന് ലഭിച്ച പ്രചോദമാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടാന്‍ പ്രേരിപ്പിച്ചതെന്നാണ് ഇവര്‍ ചോദ്യം ചെയ്യലില്‍ പൊലീസിന് നല്‍കിയ വിവരം. അറസ്റ്റിലായവരില്‍ ചിലര്‍ കറാച്ചി സന്ദര്‍ശിച്ചതായും ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് അല്‍ഖ്വയിദയുമായി ബന്ധപ്പെട്ടിരുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയിട്ടുണ്ട്.

കേന്ദ്ര ഏജന്‍സികള്‍ക്ക് അറസ്റ്റിലായവരെ കൈമാറുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ബാംഗ്ലൂര്‍ പൊലീസ് ആലോചിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ പ്രത്യേക സംഘം ബാംഗ്ലൂര്‍ പൊലീസിനെ അന്വേഷണത്തിനായി സഹായിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :