ബഹിരാകാശത്തും കിട്ടും ഇഡലിയും ഉപ്പുമാവും!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ സ്വപ്നം 2016-ല്‍ പൂവണിയും എന്ന ശുഭപ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒയും ശാസ്ത്രലോകവും. മൂന്ന് പേരെ ബഹിരാകാശ യാത്രയ്ക്ക് തെരഞ്ഞെടുക്കാനാണ് ഒരുങ്ങുന്നതെന്നും അതില്‍ ഒന്ന് വനിത ആയിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബഹിരാകാശത്ത് ചെലവഴിക്കുന്ന നാളുകളില്‍ നാട്ടിലെ ഭക്ഷണം അവര്‍ക്ക് മിസ് ചെയ്യാതിരിക്കാന്‍ ഐഎസ്ആര്‍ഒ പ്രത്യേകം ശ്രദ്ധ ചെലുത്തും എന്നാണ് അറിയാന്‍ സാധിക്കുന്നത്.

ബഹിരാകാശ യാത്രികരുടെ ഭക്ഷണം എന്തായിരിക്കണം എന്ന് തീരുമാനിക്കാന്‍, മൈസൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് ഫുഡ് റിസേര്‍ച്ച് ലബോറട്ടറിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അത് അനുസരിച്ച് ഇന്ത്യന്‍ ഭക്ഷണത്തിന്റെ ഒരു പാക്കേജ് ഇവര്‍ തയ്യാറാക്കുകയും ചെയ്തു. ഉപ്പുമാവ്, ഇഡലി, പൊറോട്ട, രസഗുള എന്നിവയെല്ലാം മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ ദിവസം കേടുകൂടാതെ ഇരിക്കുന്നതിനായി പ്രത്യേക രീതിയിലാണ് അവ പാക്ക് ചെയ്യുക. ആഹാരത്തില്‍ ജലാംശം തീരെ ഉണ്ടാവില്ലെങ്കിലും രുചി വ്യത്യാസം അനുഭവപ്പെടില്ല. അല്പം ചൂട് വെള്ളം മിക്സ് ചെയ്താല്‍ ഇവ കൂടുതല്‍ ടേസ്റ്റോടെ കഴിക്കുകയും ചെയ്യാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :