ബസുവിന്‍റെ നില അതീവ ഗുരുതരം

കൊല്‍ക്കത്ത| WEBDUNIA|
PRO
മുതിര്‍ന്ന സി പി എം നേതാവ് ജ്യോതിബസുവിന്‍റെ അതീവ ഗുരതരമായി തുടരുന്നു. ശ്വാസകോശത്തിലെ അണുബാധ നിയന്ത്രിക്കാനായിട്ടില്ലെന്ന് ബസുവിനെ പ്രവേശിപ്പിച്ചിട്ടുള്ള സാള്‍ട്ട്‌ലേക്കിലുള്ള എ എം ആര്‍ ഐ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.

ഒരു സംഘം വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ ജ്യോതിബസു. കേന്ദ്ര റയില്‍‌വെ മന്ത്രി മമതാ ബാനര്‍ജി അദ്ദേഹത്തെ ഇന്ന് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ബസുവിന്‍റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് മമതയും സ്ഥിരീകരിച്ചു. മാധ്യമങ്ങളുടെ വന്‍ പട തന്നെ ബസുവിനെ പ്രവേശിപ്പിച്ചിട്ടുള്ള ആശുപത്രിക്ക് പുറത്ത് തമ്പടിച്ചിരിക്കുകയാണ്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് ബസുവിനെ വെന്‍റി‌ലേറ്ററിലേക്ക് മാറ്റിയത്. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് അദ്ദേഹത്തെ എ എം ആര്‍ ഐ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ചയോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില നേരിയ തോതില്‍ മെച്ചപ്പെട്ടിരുന്നു.

ഹീമോഗ്ലോബിന്‍റെ അളവ് താഴ്ന്നതിനാല്‍ കഴിഞ്ഞ ശനിയാഴ്ച ബസുവിന്‍റെ രക്തം മാറ്റി നല്‍കിയിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതിനാല്‍ 2009 ജൂലൈയിലും ബസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2008ല്‍ കുളിമുറിയില്‍ ബോധമറ്റ് വീണതിനെ തുടര്‍ന്ന് തുടര്‍ന്ന് ബസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുള്ളതായി കണ്ടെത്തിയെങ്കിലും പ്രായാധിക്യം കണക്കിലെടുത്ത് ശസ്ത്രക്രിയ നടത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :